Thursday, June 2, 2011

എന്റെ സ്വപ്പ്നം

പെട്ടന്നായിരുന്നു തീരുമാനങ്ങള്‍, വീട്ടില്‍ നിന്നും മാറിനിക്കണമെന്ന് വിചാരിക്കാന്‍ തുടങ്ങിയതും കമ്പനി വക വീട്ടിലേക്കു ലിബിന്റെയും അന്‍സാരിയുടെ കുടെയും കൂടെ താമസിക്കാം എന്ന് വിചാരിച്ചതും. അന്നുമുതല്‍ എന്റെ ഉറക്കത്തില്‍ ഒരു സുന്ദരിയായ സ്ത്രിയുടെ അവ്യക്തമായ രൂപം വരുന്നു. സ്വപനം അല്ലെ ചിലവില്ലലോ. പിന്നിട് അവള്‍ എന്നെ വള്ളികളാല്‍ ചുറ്റപെട്ട ഒരു ആലിന്ച്ചുവട്ടിലേക്ക് കൊണ്ടുപോകുന്നു. അവിടെ മുഴുവനും പുകയാല്‍ മറക്കപെട്ടത്‌ പോലെ, ദൂരെവരെ ഒരേ പോലത്തെ ആല്‍ മരങ്ങള്‍. കാഴ്ച്ചയില്‍ ഒരു ഭീകരതയും ഇല്ല. അവളും ഞാനും മാത്രം ഒട്ടും റോമന്റിക്കും അല്ലായിരുന്നു. ആലിന്‍ ഇടയിലൂടെ അവളുടെ പിറകിലായി ഞാന്‍ നടന്നു. എവിടെയോ വച്ചു എനിക്ക് അവളെ നഷ്ട്ടപെട്ടു എന്റെ സ്വപ്പ്നവും.

യക്ഷിയും ഞാനും - ആമുഖം

ലിബിന്‍ പറഞ്ഞു കേട്ടിട്ടുണ്ട് കമ്പനി വക വീട്ടില്‍ ഒരു യക്ഷി ഉണ്ടെന്നും അവള്‍ രാത്രി കുളിമുറിയില്‍ കുളിക്കുകയും അടുകളയില്‍ കിടന്നു ഉറങ്ങുകയും ചെയ്തിരുന്നു എന്ന്.. അവന്‍ കണ്ടില്ല എന്നാണ് പറയുന്നത് എനിക്ക് അത് വിശ്വസിക്കാന്‍ പറ്റില്ല.. (യക്ഷി ഇല്ല എന്നല്ല ഞാന്‍ പറഞ്ഞത്) അവന്‍ അവളെ കണ്ടില്ല എന്നത് വിശ്വസിക്കാന്‍ പറ്റില്ല ... രാത്രി കുളിമുറി വരെ വരുന്ന ഒരുത്തിയെ ഏതായാലും അവന്‍ വെറുതെ വിടുമോ ???? അത് യക്ഷി ആയാലും ... !!! മുന്പ് അവള്‍ കുളിമുറിയില്‍ നിന്നും പുറത്തു വരില്ലായിരുന്നു, കാരണം ചോരയും നീരും ഇല്ലാത്ത മദ്യവും പുകയും മാത്രമുള്ള രണ്ടു ശരീരം കിട്ടിയിട്ട് അവള്‍ക്കു എന്തിനു, ചിലപ്പോള്‍ യക്ഷിക്ക് പോലും അവരെ പേടിയായിരിക്കും യക്ഷിയും ഒരു പെണ്ണല്ലേ അവള്‍ക്കും ഇല്ലെ ചരിത്രവും ഭൂമിശാസ്ത്രവും.. ഏതായാലും അവളെക്കുറിച്ച് ശെരിക്കും അറിയാനും ലിബിനു ഒരു തുണക്കും വേണ്ടി നിങ്ങളുടെ എല്ലാ അഭ്യര്‍ത്ഥന മാനിച്ചു നിങ്ങളുടെ പ്രതിനിധിയായി ഞാനും അവളുടെ അടുത്തേക്ക് ......

തുടരും ..



യക്ഷിയും ഞാനും ....